കോലഞ്ചേരി:കടയിരുപ്പ് സി.വി.ജെ ഫൗണ്ടേഷനും സി.എഫ്.ഐ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടപ്പിലാക്കുന്ന സി.വി.ജെ ഗ്രാമോദയ സംയോജിത ഗ്രാമ വികസന പദ്ധതിയുടെ ആഭിമുഖ്യത്തിൽ മാലിന്യമുക്ത കോഴി വളർത്തൽ പദ്ധതിയും സംയോജിത കുടുംബ കൃഷി കൂട്ടായ്മയുടെ പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. വൃത്തിയായ അന്തരീക്ഷത്തിൽ കോഴിവളർത്തൽ എങ്ങനെ പ്രാവർത്തികമാക്കാം എന്ന ആശയമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.കടയിരുപ്പ് എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങിൽ സിന്തൈറ്റ് ഗ്രൂപ്പ് ഡയറക്ടർ അജു ജേക്കബ് പദ്ധതി ഉദ്ഘാടനം ചെയ്തു.സി.വി.ജെ ഫൗണ്ടേഷൻ ചെയർപേഴ്‌സൻ ഏലിയാമ്മ ജേക്കബ് അദ്ധ്യക്ഷയായി.ഫൗണ്ടേഷൻ സെക്രട്ടറി എൽവി നൈനാൻ പുതുവസരാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.ചടങ്ങിനോടനുബന്ധിച്ച് പ്ലാസ്റ്റിക് മുക്ത കേരളം എന്ന ആശയം മുൻനിർത്തി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കൊണ്ടുള്ള വസ്തുക്കൾ നിർമ്മിക്കുന്നതിന് പരിശീലനം നൽകി.സിന്തൈറ്റ് റിയാലിറ്റി ഹെഡ് ജോസഫ് ജോൺ,ഡോ. ബേബി കെ സി,പ്രൊജക്ട് മാനേജർ ലിസി ജേക്കബ്,ഡോ.പി വി ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.