കൊച്ചി: മാലിന്യം സമ്പത്താകുന്ന കാലം അകലെയല്ലെന്ന് വിളിച്ചോതി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇന്ന് ഫോർട്ട്‌കൊച്ചിയിൽ മാസ് ഡെമോൺസ്‌ട്രേഷൻ ഒരുങ്ങുന്നു. വെളി എഡ്വേർഡ് ഹൈസ്കൂൾ മൈതാനിയിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയാണ് പ്രദർശനം.

നവവത്സരാഘോഷങ്ങളിലുണ്ടായ മാലിന്യങ്ങൾ ശേഖരിച്ചശേഷം അത് എങ്ങനെ കൈകാര്യം ചെയ്തുവെന്ന് കുട്ടികൾക്ക് നേരിട്ട് മനസിലാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. കാർണിവൽ നടന്നപ്പോഴും മാസ് ക്ളീനിംഗ് ഡ്രൈവിലും ശേഖരിച്ച മാലിന്യങ്ങൾ വേർതിരിക്കുന്നത് മുതൽ പുനരുപയോഗം വരെയുള്ള ഘട്ടങ്ങളെക്കുറിച്ചു വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും അവബോധം പകരാനാണ് പരിപാടി ഒരുക്കുന്നത്. വേർതിരിച്ച ടൺ കണക്കിനുള്ള മാലിന്യങ്ങൾ വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കും.