പൊന്നുരുന്നി: പുതുവത്സരസമ്മാനമായി പി.ടി തോമസ് എം.എൽ.എ,യുടെ ഫണ്ടിൽ നിന്നും പൊന്നുരുന്നി ഗ്രാമീണ വായനശാലയിൽ കമ്പ്യൂട്ടർ, മോഡം,വൈഫ്,പ്രൊജക്ടർഎന്നിവ വിതരണം ചെയ്തു. വായനശാല ഹാളിൽ നടന്ന യോഗത്തിൽ കമ്പ്യൂട്ടർ വിതരണം പി. ടി.തോമസ് ഉദ്ഘാടനം ചെയ്തു.വായന ശാലകൾക്ക് കെട്ടിടം നിർമിക്കുന്നതിന് പണം അനുവദിക്കുന്നതിന് ഇപ്പോൾ നിയമം അനുവദിക്കുന്നില്ല, എന്നിരുന്നാലും ഇതിനുള്ള പരിശ്രമം തുടരുമെന്ന് അദ്ദേഹംപറഞ്ഞു.
കേരളത്തിൽ ആദ്യമായിട്ടാണ് വായനകൾക്ക് എം.എൽ.ഫണ്ടിൽ നിന്ന് ധനം അനുവദിക്കുന്നത്. വായനശാല പ്രവർത്തകൻകൂടിയായ പി.ടി.തോമസ് ഈ മേഖലയിൽ പുതിയ തുടക്കം കുറിച്ചിരിക്കുകയാണ് എന്ന് യോഗത്തിൽ അദ്ധ്യക്ഷനായ വായന ശാല പ്രസിഡന്റ് അഡ്വ.എം.കെ.ശശീന്ദ്രൻപറഞ്ഞു. കണയനൂർ താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് സംസാരിച്ചു.വായനശാല സെക്രട്ടറി കെ. കെ.ഗോപിനായർ, വൈസ് പ്രസിഡന്റ് പി. ജെ. ഫ്രാങ്ക്‌ളിൻ എന്നിവർ സംസാരിച്ചു.