kaitharam-sndp
വെസ്റ്റ് കൈതാരം ശാഖയിലെ കുമാരനാശാൻ സ്മാരക കുടുംബയൂണിറ്ര് ഗുരുമണ്ഡപത്തിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ഗുരുദേവ പഞ്ചലോഹ വിഗ്രഹം.

പറവൂർ : വെസ്റ്റ് കൈതാരം ശാഖയിലെ കുമാരനാശാൻ സ്മാരക കുടുംബയൂണിറ്റിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കുടുംബയൂണിറ്ര് ഗുരുമണ്ഡപത്തിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠ നാളെ (ഞായർ) നടക്കും. പ്രതിഷ്ഠയും ഗുരുധർമ്മ പ്രബോധനവും ചാലക്കുടി ഗായത്രി ആശ്രമത്തിലെ സ്വാമി സച്ചിദാനന്ദ നിർവഹിക്കും.

വിഗ്രഹ ഗ്രാമപ്രദക്ഷിണം ശാഖാ ഗുരുമന്ദിരത്തിൽ നിന്നാരംഭിച്ച് വിഗ്രഹ സമർപ്പണം നടത്തുന്ന വലിയപുരയ്ക്കൽ മുരുകന്റെ വസതിയിൽ എത്തിച്ചേർന്നു. പിന്നീട് ഗുരുദേവവിഗ്രഹം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി കുടുംബയൂണിറ്റ് മന്ദിരത്തിൽ കൊണ്ടുവന്നു. പ്രതിഷ്ഠാ കർമ്മത്തിനും ഗുരുധർമ്മ പ്രബോധനത്തിനുമായി കുടുംബയൂണിറ്റ് ഗുരുമന്ദിരത്തിലെത്തിയ സ്വാമി സച്ചിദാനന്ദയെ എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ പൂർണകുംഭം നൽകി സ്വീകരിച്ചു. ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയും സമാരാധനയും, ഗുരുദേവന്റെ തത്വ ദർശനം എന്നീ വിഷയങ്ങളിൽ സ്വാമി സച്ചിദാനന്ദ ധർമ്മ പ്രബോധനം നടത്തി.

ഇന്ന് കുടുംബ യൂണിറ്റ് വാർഷികയോഗം. ഗുരുദേവന്റെ ഈശ്വരീയഭാവം, പ്രാർത്ഥന എന്ത് എന്തിന്, ശ്രീനാരായണീയരുടെ ആചാരനുഷ്ഠങ്ങൾ എന്നി വിഷയങ്ങളിൽ വൈകിട്ട് ധർമ്മപ്രബോധനം നടക്കും.

നാളെ (ഞായർ) രാവിലെ വൈദിക ചടങ്ങുകളും ഗുരുപൂജ, ഗണിപതിഹവനം, പ്രസാദ ശ്രുദ്ധിക്രിയകൾ എന്നി​വയ്ക്കു ശേഷം ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ സ്വാമി സച്ചിദാനന്ദ നിർവഹിക്കും. തുടർന്ന് കലശാഭിഷേകാദി വൈദിക ചടങ്ങുകളും സമൂഹാർച്ചനയും നടക്കും. വിഗ്രഹ ശില്പി ബെന്നി പണിക്കർ, വിഗ്രഹ സമർപ്പണം നടത്തിയ വലിയപുരയ്ക്കൽ മുരുകൻ എന്നിവരെ ആദരിക്കൽ. ഗുരുദേവന്റെ മഹാസമാധി എന്ന വിഷയത്തിൽ ധർമ്മ പ്രബോധനം, വൈകിട്ട് മംഗളാരതി, സമർപ്പണം എന്നിവയ്ക്കുശേഷം ദീപാരാധനയോടെ സമാപിക്കും.