muncipality
അങ്കമാലി നഗരസഭ സംഘടിപ്പിക്കുന്ന വികസനോത്സവ് 2020ന് തുടക്കം കുറിച്ചുകൊണ്ട് നഗരസഭചെയർപെഴ്സൺഎം. എ. ഗ്രേസിയുടെ നേതൃത്വത്തിൽ നടന്ന ഘോഷയാത്ര

അങ്കമാലി: നഗരസഭ ഭരണസമിതിയുടെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വികസനോത്സവ് 2020ന് തിരിതെളിഞ്ഞു. ടി.ബി ജംഗ്ഷനിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര കിങ്ങിണി ഗ്രൗണ്ടിൽ സമാപിച്ചു. വിളംബര ഘോഷയാത്രയിൽ നഗരസഭാ ചെയർപേഴ്‌സൺ എം.എ. ഗ്രേസി, വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലില്ലി വർഗീസ്, കെ.കെ. സലി, വിനീത ദിലീപ്, ഷോബി ജോർജ്, നഗരസഭാ സെക്രട്ടറി ബീന എസ്. കുമാർ എന്നിവർ നേതൃത്വംനൽകി.. മുൻ ചെയർമാന്മാർ, നഗരസഭാ കൗൺസിലർമാർ, പൊതുപ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, വ്യാപാരി വ്യവസായി സംഘടന നേതാക്കൾ, നഗരസഭാ ജീവനക്കാർ, ഡീ പോൾ ഹൈ സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ് വിഭാഗം, നഗരസഭയിലെ വിവിധ സ്‌കൂൾ വിദ്യാർത്ഥികൾ, കുടുംബശ്രീ അയൽക്കൂട്ട പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ അണിനിരന്നു.