കോതമംഗലം: എസ്.എൻ.ഡി.പി യോഗം പിണ്ടിമന ശാഖയിലെ കുമാരനാശാൻ കുടുംബ യൂണിറ്റിന്റെ വാർഷികവും കുടുംബ സംഗമവും നാളെ 2ന് കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രം ഭജനമണ്ഡപത്തിൽ നടക്കും. കൺവീനർ സി.എസ് സിബിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം യൂണിയൻ സെക്രട്ടറി പി.എ സോമൻ ഉദ്ഘാടനം ചെയ്യും.ഉല്ലല എൻ.കൃഷ്ണകുമാർ പ്രഭാഷണം നടത്തും. സി.എസ് രവീന്ദ്രൻ, എം.കെ.കുഞ്ഞപ്പൻ, എം.കെ.മോഹനൻ, എ.പി. ബൈജു, ആതിര ജയേഷ്, ഷേർലി രവി, ബിജി.പി തുടങ്ങിയവർ പ്രസംഗിക്കും.