കൊച്ചി: മരടിൽ ആദ്യം വീഴുക ഹോളിഫെയ്ത്ത് എച്ച്.ടു.ഒ തന്നെ. ഇന്നലെ ചേർന്ന സാങ്കേതിക സമിതി യോഗമാണ് സമയക്രമം മാറ്റേണ്ടെന്ന്.

മാറ്റത്തിന് കരാറുകാർ തയ്യാറാകാത്തതാണ് കാരണമെന്ന് പൊളിക്കലിന്റെ ചുമതലയുള്ള സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മന്ത്രി എ.സി മൊയ്തീനുമായുള്ള ചർച്ചയിലാണ് ആദ്യം ജെയിൻ പൊളിക്കുന്ന കാര്യം സാങ്കേതിക സമിതി യോഗത്തിൽ പരിഗണിക്കാൻ ധാരണയായത്.

കോടതിയിൽ സമർപ്പിച്ച സമയക്രമം പാലിക്കാൻ ബാധ്യതയുണ്ടെന്നും സബ് കളക്ടർ അറിയിച്ചു. തങ്ങളുടെ ആവശ്യം പരിഗണിക്കാത്തതിൽ പരിസരവാസികൾക്ക് അതൃപ്തിയുണ്ട്.

തീരുമാനങ്ങൾ

സ്‌ഫോടനം നടക്കുന്ന സമയം പരിസരത്തു നിന്ന് 290 കുടുംബങ്ങളെ ഒഴിപ്പിക്കും

സ്‌ഫോടനം കഴിഞ്ഞ് നാലും മണിക്കൂറിന് ശേഷം ഇവർക്ക് തിരിച്ചെത്താം

 തേവര-കുണ്ടന്നൂർ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കും.

 അതേസമയം ദേശീയപാതയിൽ വാഹനം നിരോധിക്കില്ല.

ഒഴിപ്പിക്കൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശനിയാഴ്ച വൈകിട്ട് കലക്ടർ എസ്.സുഹാസിന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ തീരുമാനിക്കും.

അവസാന തീരുമാന പ്രകാരം സ്ഫോടനം നടത്തുക

11ന്

രാവിലെ 11ന് എച്ച്ടുഒ

11.30ന് ആൽഫാ സെറീൻ

12ന്

രാവിലെ 11.30ന് ജയിൻ

ഉച്ചയ്ക്ക് 2.30ന് ഗോൾഡൻ കായലോരം