psc

കൊച്ചി: വിജ്ഞാപനത്തിലെ വ്യവസ്ഥയനുസരിച്ചല്ലാതെ ഫോട്ടോ അപ്‌ലോഡ് ചെയ്‌ത അപേക്ഷ പി.എസ്.സിക്ക് നിരസിക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഫോട്ടോയിലെ അപാകത കണക്കിലെടുക്കാതെ കോട്ടയം കങ്ങഴ സ്വദേശി ടി.ടി. സതീഷ് കുമാറിന്റെ അപേക്ഷ പി.എസ്. സി സ്വീകരിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവും റദ്ദാക്കി.

പാസ്‌പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്‌തത് വിജ്ഞാപനത്തിലെ നിർദ്ദേശപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി പി.എസ്.സി അപേക്ഷ നിരസിച്ചതിനെതിരെയാണ് സതീഷ് കുമാർ ഹൈക്കോടതിയിലെത്തിയത്.