അങ്കമാലി: വാടകക്കെട്ടിടങ്ങളിലും പുറമ്പോക്കിലെ, ഷെഡുകളിലും പ്രവർത്തിക്കുന്ന അംഗൻവാടികൾക്ക് സ്ഥലം ലഭ്യമാക്കാൻ റോജി എം. ജോൺ എം.എൽ.എയുടെ നേത്യത്വത്തിൽ ആരംഭിച്ചിട്ടുള്ള ശിശുകിരൺ പദ്ധതിയുടെ അയ്യമ്പുഴ പഞ്ചായത്തുതല കർമ്മസമിതി രൂപീകരണയോഗം 7ന് വൈകിട്ട് 3.30ന് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും.
റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു അനു അദ്ധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയ പാർട്ടികളടെയും, ബഹുജന സംഘടനകളടെയും ഭാരവാഹികളും മർച്ചന്റ്‌സ് അസോസിയേഷൻ, മത സമുദായ സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.