അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ വ്യവസായ സംരംഭക സെമിനാറും ഉത്പന്ന പ്രദർശനവും സംഘടിപ്പിക്കുന്നു. 9ന് രാവിലെ 9.30 മുതൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന സെമിനാർ തൃശൂർ ജില്ലാ വ്യവസായകേന്ദ്രം അസിസ്റ്റന്റ് രജിസ്ട്രാർ ലിനോ ജോർജ് നയിക്കും. വ്യവസായം ആരംഭിച്ചവർക്കും ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും സെമിനാറിൽ പങ്കെടുക്കാം. ഫോൺ: 9946174157.