അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ പി.പി വി.പി റോഡ് സഞ്ചാരത്തിനായി തുറന്നുകൊടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിൽവി ബൈജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ജെയ്സൺ, പഞ്ചായത്ത് അംഗം ധന്യ ബിനു, വാർഡ് വികസന സമിതി അംഗങ്ങളായ പോൾ വർഗീസ്, എം.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.