കൊച്ചി: കുടിവെള്ള വാഹന ഉടമകൾക്കുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

• ബോണറ്റ് നമ്പറുകൾ നിശ്ചിത മാതൃകയിൽ വാഹനത്തിന്റെ മുൻവശത്തും പിൻവശത്തും പെയിന്റ് ചെയ്ത് രണ്ട് ദിവസത്തിനകം പരിശോധനയ്ക്ക് ഹാജരാക്കി സാക്ഷ്യപത്രം വാങ്ങണം.

• ടാങ്ക് നീല നിറത്തിലും ടാങ്കിന്റെ ഇരു വശങ്ങളിലും മധ്യത്തിലായി വെളുത്തനിറത്തിൽ 20 സെന്റീമീറ്റർ വീതിയിൽ റിബ്ബണും പെയിന്റ് ചെയ്യണം. 15 സെന്റീ മീറ്റർ ഉയരമുള്ള അക്ഷരങ്ങളിൽ ഡ്രിംഗിംഗ് വാട്ടർ എന്ന് ഇംഗ്ലീഷിലും മുന്നിലും പിന്നിലും 'കുടിവെള്ളം' എന്ന് മലയാളത്തിലും കറുത്ത പെയിന്റിൽ എഴുതണം.

• വാഹനങ്ങൾക്ക് എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നിർബന്ധം.

• ജനുവരി 31 നകം വാഹനങ്ങൾ അംഗീകൃത വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് (വി.എൽ.ടി.ഡി) ഘടിപ്പിച്ച് ടാഗ് ചെയ്ത് അതത് ആർ.ടി ഓഫീസിൽ നിന്ന് അംഗീകാരം വാങ്ങണം. സാക്ഷ്യപത്രത്തിന്റെ അസൽ രേഖ വാഹനത്തിൽ സൂക്ഷിക്കണം.