മരട്: എട്ട് ദിവസം നീണ്ടു നിലക്കുന്ന തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന് പുലിയന്നൂർ മന അനുജൻ നമ്പൂതിരി കൊടിയേറ്റ് നടത്തി. 9 ന് ആറാട്ടോടെ സമാപിക്കും. ദിവസവും രാവിലെ ഒൻപതിന് ശീവേലിയും, രാത്രി ഒൻപതിന് വിളക്കിനെഴുന്നള്ളിപ്പും ഉണ്ടായിരിക്കും. ഇന്ന് വൈകീട്ട് 6.30ന് മഹാവിഷ്ണു ക്ഷേത്രത്തിൽ കൊടിയേറ്റ്. ആറിന് രാവിലെ 11ന് ഉത്സവബലി ദർശനം. രാത്രി ഏഴിന് നെട്ടൂർ കലാധരന്റെ പുല്ലാങ്കുഴൽ സംഗീതാർച്ചനയും ഏഴിന് വൈകീട്ട് നാലിന് ദേശം കാണൽ ചടങ്ങും രാത്രി ഏഴിന് നെട്ടൂർ സംഗീത വിദ്യാലയത്തിന്റെ സംഗീതാർച്ചന.എട്ടിന് ചെറിയവിളക്കുത്സവം, വൈകീട്ട് അഞ്ചിന് ദേശംകാണൽ ചടങ്ങ്, രാത്രി ഏഴിന് നെട്ടൂർ എഫ്.എ.സി.യുടെ ഭക്തിഗാനമേള, 9.30ന് തെക്കേപാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ ദേവസ്വം താലപ്പൊലി, ഒൻപതിന് വലിയ വിളക്കുത്സവം.,രാവിലെ 8.30 ന് പഞ്ചാരിമേളത്തോടെ എഴുന്നള്ളിപ്പ്, വൈകീട്ട് ആറിനും, ഏഴിനും ഭജന.10.30 ന് പഞ്ചാരിമേളത്തോടെ വിളക്കിനെഴുന്നള്ളിപ്പ്,10ന് വൈകീട്ട് അഞ്ചിന് ആറാട്ട് എന്നിവ നടക്കും.