ignou

കൊച്ചി:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2020 ജനുവരി സെഷനിലേക്കുള്ള വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷ സമർപ്പിക്കാനും റീ രജിസ്ട്രേഷൻ ഫോറം സമർപ്പിക്കുന്നതിനുമുള്ള തീയതി 20 വരെ നീട്ടി. അഡ്മിഷൻ അപേക്ഷ സമർപ്പിക്കുന്നതിന് https://ignouadmission.samarth.edu.in എന്ന അഡ്മിഷൻ ലിങ്കും റീ രജിസ്ട്രേഷൻ ഫോറം സമർപ്പിക്കുന്നതിന് https://onlinerr.ignou .ac.in/ എന്ന ലിങ്കും സന്ദർശിക്കണം. അപേക്ഷകരെ സഹായിക്കുന്നതിനായി റീജണൽ ഓഫീസുകളിൽ ഓൺലെെൻ ഹെൽപ്പ് ഡെസ്കുകളും ആരംഭിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾ www.ignou.ac.inൽ ലഭിക്കും.