ഉദയംപേരൂർ: ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു.ഹൈബി ഈഡൻ എം.പി കട്ടിൽ വിതരണം ഉദ്ഘാടനം ചെയ്തു .പഞ്ചായത്തും സിഡന്റ് ജോൺ ജേക്കബ്ബ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജയ കേശവദാസ്, ബ്ലോക്ക് പഞ്ചായത്തു സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജയൻ കുന്നേൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായ ജയചന്ദ്രൻ ,തുളസിദാസപ്പൻ തുടങ്ങിയവർ സംസാരിച്ചു.