വൈപ്പിൻ: ഗോഡ്‌സ് ഓൺ റസിഡന്റ്‌സ് അസോസിയേഷൻ ഞാറക്കൽ സൗത്തിന്റെ ഒമ്പതാം വാർഷിക സമ്മേളനം ഫ്രാഗ് സെക്രട്ടറി വി.പി.ജെ ജോസ് ഉദ്ഘാടനം ചെയ്തു. വാർഷികത്തോടനുബന്ധിച്ച് ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ സിനിമാനടൻ ബിജുക്കുട്ടൻ മുഖ്യാതിഥിയായി. സംസ്ഥാന അവാർഡ് ജേതാക്കളായ സിനിമാതാരം പൗളി വത്സൻ, നാടകനടൻ ഞാറക്കൽ ജോർജ് എന്നിവരെ ആദരിച്ചു. കെ.വി. മണിയൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. രഘുരാജ്, പി.എൽ. മോഹനൻ, സി.വി. ചന്ദ്രഹാസൻ എന്നിവർ സംസാരിച്ചു.