കൊച്ചി: കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ.ആർ.എൽ.സി.സി) വാർഷിക ജനറൽ കൗൺസിൽ 11,12 തീയതികളിൽ നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടക്കും. അധികാരപങ്കാളിത്തം നീതി സമൂഹത്തിന് എന്ന പ്രമേയമാണ് സമ്മേളനം ചർച്ചചെയ്യുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരത്തെക്കുറിച്ചും ആംഗ്ളോ ഇന്ത്യൻ സമുദായത്തിന് ഇന്ത്യൻ പാർലമെന്റിലും നിയമസഭയിലുമുണ്ടായിരുന്ന പ്രാതിനിദ്ധ്യം ഒഴിവാക്കുന്നതിനെതിരായ സമരത്തെക്കുറിച്ചും ചർച്ച ചെയ്യും.

11 ന് രാവിലെ 10ന് ഡോ. എം.കെ. മുനീർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.ആർ.എൽ.സി.സി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിക്കും. പൗരോഹിത്യത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തെ ആദരിക്കും. തുടർന്ന് പ്രതിനിധി സമ്മേളനം നടക്കും. വിവിധ വിഷയങ്ങളിൽ പി.ആർ. കുഞ്ഞച്ചൻ, പ്ളാസിഡ് ഗ്രിഗറി, ഡോ. ചാൾസ് ലിയോൺ എന്നിവർ പ്രബന്ധം അവതരിപ്പിക്കും. കേരളത്തിലെ 12 ലത്തീൻരൂപതകളിൽ നിന്നുള്ള മെത്രാന്മാരും വൈദികരുമുൾപ്പെടെ 200 പേർ പങ്കെടുക്കും.