വൈപ്പിൻ: ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി പുരോഗമന കലാസാഹിത്യസംഘം ഏകോപിപ്പിക്കുന്ന ആസാദിസംഗമം ഇന്ന് വൈകിട്ട് 3ന് ചെറായി ബീച്ചിൽ നടക്കും. ജനകീയ ചിത്രരചന, കവിയരങ്ങ്, പടയണി, നാടൻപാട്ട് ദൃശ്യകലാസന്ധ്യ എന്നിവയോടെയാണ് ആസാദിസംഗമം. സിനിമാസംവിധായകൻ ആഷിക് അബു, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, എം.എൽ.എ.മാരായ എസ്. ശർമ്മ, കെ.ജെ. മാക്‌സി, ജോൺ ഫെർണാണ്ടസ്, എസ്.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറി വി.പി. സാനു, ഡോ. കെ.ജി. പൗലോസ്, ശീതൾ ശ്യാം, അഡ്വ. വി.ജെ. മാത്യു, അഡ്വ. മായാകൃഷ്ണൻ, ടി.എ. സത്യപാൽ, ഗായത്രി വർഷ, പട്ടണം റഷീദ്, പൂയപ്പിള്ളി തങ്കപ്പൻ, സിപ്പി പള്ളിപ്പറം, കെ.എൻ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.