പള്ളുരുത്തി: കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ തിരുത്തുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്.എസ്.ഇ.ടി.ഒ സായാഹ്ന ധർണ നടത്തി. കച്ചേരിപ്പടിയിൽ നടന്ന പരിപാടി എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.കെ.എം.ശിവരാജു അദ്ധ്യക്ഷത വഹിച്ചു.ജോൺ ചാക്കോ, എം.എൻ.രാജീവ്, ഗോപൻ തുടങ്ങിയവർ പ്രസംഗിച്ചു.