മൂവാറ്റുപുഴ: ചൈൽഡ് പ്രൊട്ടക്ട് ടീം മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകിട്ട് ആറിന് മുളവൂർ പി.ഒ ജംഗ്ഷനിൽ വച്ച് കരുതലെടുക്കാം സൈബർ ഉപയോഗത്തിൽ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടക്കും. ക്ലാസിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ സർക്കിൾ ഇൻസ്‌പെക്ടർ എം.എ.മുഹമ്മദ് നിർവഹിക്കും. 2019 ൽ ഡോക്ടർ അംബേദ്കർ വിശിഷ്ടസേവാ നാഷണൽ അവാർഡ് നേടിയ കല്ലൂർക്കാട് പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സി.പി. ബഷീർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകും.