മൂവാറ്റുപുഴ: ഒരു വർഷക്കലമായി ചെറുവട്ടൂർ ഊരംകുഴി കേന്ദ്രീകരിച്ച് അതുര സേവന ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ച് വരുന്ന നാടിന്റെ കൂട്ടായ്മയായ യൂത്ത് വിംഗ് ഊരംകുഴിയുടെ ഒന്നാം വാർഷികവും പൗരാവകാശ സമ്മേളനവും ഇന്ന് ഊരംകുഴിയിൽ നടക്കും. വാർഷികത്തോടനുബന്ധിച്ച് രാവിലെ എട്ട് മുതൽ ചെറുവട്ടൂർ പി.കെ.എം. ആശുപത്രിയുടെ ആഭിമുഖ്യത്തിൽ യൂത്ത് വിംഗ് ഓഫീസിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. വൈകിട്ട് 7 നടക്കുന്ന പൗരാവകാശ സമ്മേളനം മഹൽ ഇമാം കെ.എം.നൗഷാദ് ഫൈസി എം.ഡി ഉദ്ഘാടനം ചെയ്യും. ചെറുവട്ടൂർ സെൻട്രൽ ജുമാമസ്ജിദ് ഇമാം കെ.പി.മുഹമ്മദ് തൗഫീഖ് മൗലവി മുഖ്യപ്രഭാഷണം നടത്തും. യൂത്ത് വിംഗ് പ്രസിഡന്റ് റഹീം കവലയ്ക്കൽ അദ്ധ്യക്ഷത വഹിക്കും.