കൊച്ചി: ധീര ദേശാഭിമാനി ചെമ്പിൽ അരയൻ നടത്തിയ ബോൾഗാട്ടി പാലസ് ആക്രമണത്തിന്റെ 211-ാം വാർഷികം ആഘോഷിച്ചു. വൈക്കം ചെമ്പിലുള്ള അരയന്റെ സ്മൃതി മണ്ഡപത്തിൽ നിന്നുമുള്ള രഥ ഘോഷയാത്രയും ദീപശിഖയും എറണാകുളം പണ്ഡിറ്റ്‌ കറുപ്പൻ സ്മാരകത്തിൽ എത്തിച്ചേർന്നപ്പോൾ കൂടിയ സാംസ്‌കാരിക സമ്മേളനം റിട്ട. ജസ്റ്റിസ് കെ.കെ ദിനേശൻ ഉത്ഘാടനം ചെയ്തു. ധീവര സഭ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ.കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. വി. പ്രവീൺ പുറക്കാട് സ്വാഗതവും അജിത് നന്ദിയും പറഞ്ഞു. ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരനെയും കേരളത്തിലെ മുൻ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഐഷ ഗുഹരാജിനേയും പൊന്നാട അണിയിച്ചു.