kana
പുനർനിമ്മാണത്തിനൊരുങ്ങുന്ന ജനതളിങ്ക്റോഡിലെകാന

പനങ്ങാട്.പനങ്ങാട് ജനതാറോഡിലും ചങ്ങനാട്ട് ടെമ്പിൽ റോഡിനും ഇടയിലുളള പഞ്ചായത്ത് റോഡായ ജനതാ ലിങ്ക് റോഡിലെ കാനയിൽ വർഷങ്ങളായി തുടരുന്ന വെളളക്കെട്ടിന് ശാശ്വതപരിഹാരം കാണുവാൻ കാന പുനർമ്മിച്ച് ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കുമെന്ന് വാർഡ് മെമ്പർ ശീജ പ്രസാദ് അറിയിച്ചു. ഏഴ് വർഷംമുമ്പ് മുൻ മന്ത്രി കെ.ബാബുവിന്റെ ശ്രമഫലമായി ഹാർബർ എൻജിനിയറിംഗ് ഫണ്ടുപയോഗിച്ച് നിർമ്മിച്ചതാണ് നിലവിവുളളകാന. എന്നാൽ പണികൾ ഏറ്റെടുത്ത് കരാറുകാരന്റെയും മേൽനോട്ടം വഹിച്ച എൻജിനീയറിംഗ് വിഭാഗത്തിന്റേയും പിഴവ്മുലം കാനക്ക് ആവശ്യമായ ജലനിർഗ്ഗമനചരിവോ, ആഴമോ പാലിക്കാതെയും മൂടിയില്ലാതെ തുറന്നു കിടക്കുന്ന വിധവുമായിരുന്നു നിർമ്മാണം. കാന മൂടാത്തതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്തവിധം അപകടകരമായി റോഡിന്റെ വീതിചുരുങ്ങകയും ചെയ്തിരുന്നു. രാത്രികാലങ്ങളിൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കമ്പോൾ ഇരുചക്രവാഹനങ്ങളും, കാൽനട യാത്രികരും തെന്നി വീഴുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വർഷങ്ങളായി കാനയിൽ വീഴുന്ന മഴവെളളവും, പരിസരവാസികളുടെ വീടുകളിൽനിന്നും വരുന്നവെളളവും പുറത്തേക്ക് ഒഴുകാനാവാതെ കാനയിൽ തന്നെകെട്ടിക്കിടന്ന് പാമ്പ്,എലി,ആമകൾ മറ്റ് ക്ഷുദ്രദീവികളുടേയും താവളമായി മാറിയിരുന്നു. രാത്രികാലങ്ങളിൽ കാനയിൽ നിന്നും വമിക്കുന്ന ദുർഗന്ധത്തോടോപ്പം കൊതുക് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും പ്രദേശവാസികൾ സഹച്ചു പോരുകയായിരുന്നു. കാനയുടെ വെളളക്കെട്ടിന് പരിഹാരമുണ്ടാക്കണമെന്നും, കാനക്ക് മീതെ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ സൗകര്യത്തിന് സ്ളാബുകളിട്ട് സുഗമമാക്കണമെന്നും വർഷങ്ങളായുളള പ്രദേശവാസികളുടെയും റസിഡന്റ്സ് അസോസിയേഷന്രേയും ആവശ്യമായിരുന്നു.

കാനപുനർനിർമ്മിക്കുന്നതോടോപ്പം വാഹനങ്ങൾക്ക് സൈഡ് കൊടുത്ത് കടന്നപോകുവാൻ സൗകര്യത്തിന് ബലമുളള സ്ളാബുകൾ ചരിച്ച് സ്ഥാപിച്ച് കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങളുടേയും ഗതാഗതം സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.