ആലുവ: പ്ളാസ്റ്റിക്ക് നിരോധനത്തിന്റെ ഭാഗമായി അംഗങ്ങൾക്ക് തുണി സഞ്ചികൾ സൗജന്യമായി നൽകി ആലുവ തൃക്കുന്നത്ത് റെസിഡന്റ്സ് അസോസിയേഷൻ മാതൃകയായി. അസോസിയേഷൻ അംഗങ്ങളുടെ വീടുകളിലേക്ക് പല വലിപ്പത്തിലുള്ള മൂന്ന് തുണിസഞ്ചികളാണ് നൽകിയത്. ക്രിസ്മസ് - പുതുവത്സരാഘോഷത്തോടനുബന്ധിച്ചായിരുന്നു തുണി സഞ്ചി വിതരണം. സമ്മേളനവും തുണിസഞ്ചി വിതരണവും ജി.സി.ഡി.എ ചെയർമാൻ വി. സലീം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വി.ഡി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ആലുവ പ്രിൻസിപ്പൾ എസ്.ഐ ഇ.എസ്. സാംസൺ ക്രിസ്മസ് - പുതുവത്സര സന്ദേശം നൽകി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടിമ്മി ബേബി, എം.പി. സൈമൺ, പി.എ. ഹംസക്കോയ, കെ. ജയപ്രകാശ്, ജോബി വർഗീസ് എന്നിവർ സംസാരിച്ചു.