കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലോംഗ് മാർച്ച് നടത്തുന്നതിനുളള്ള ജില്ലാതല കൂടിയാലോചനാ യോഗങ്ങൾ തിങ്കളാഴ്ച രാവിലെ പത്തിന് നടക്കും.

ജനുവരി ഒമ്പതിന് എറണാകുളത്ത് കൂട്ടായ്മയുടെ സംസ്ഥാന കൺവെൻഷൻ അഡ്വ. തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യും. സാസ് ടവറിൽ രാവിലെ പത്തിനാണ് കൺവെൻഷൻ.

തിരുവനന്തപുരത്തെ യോഗം ഭാസുരേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. നീലലോഹിതദാസൻ നാടാർ മുഖ്യ പ്രഭാഷണം നടത്തും.

ജനുവരി 20 ന് മഞ്ചേശ്വരത്തു നിന്ന് തുടങ്ങുന്ന ലോംഗ് മാർച്ച് കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകൾ കടന്ന് തിരുവനന്തപുരത്ത് എത്തും.

ഫെബ്രുവരി പത്തിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന രാജ്ഭവൻ മാർച്ചോടെ സമാപിക്കും. വാർത്താ സമ്മേളനത്തിൽ കോ ഓർഡിനേറ്റർ ടി.എ. മുജീബ് റഹ്മാൻ, എറണാകുളം ജില്ലാ കൺവീനർ മൊയീൻ ഖാൻ എന്നിവർ പങ്കെടുത്തു.