ആലുവ: കളമശേരി നിയോജക മണ്ഡലത്തിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നടപ്പിലാക്കുന്ന 'ഉണർവ് സമഗ്ര വിദ്യാഭ്യാസ പദ്ധതി'യുടെ ഭാഗമായി മികവുതെളിയിച്ച 22 സ്‌കൂളുകൾക്ക് 25 ലക്ഷം രൂപ ചെലവഴിച്ച് ലാപ്‌ടോപ്പും പ്രൊജക്ടറും വിതരണം ചെയ്യും. നാളെ രാവിലെ 10.30 ന് പടിഞ്ഞാറെ കടുങ്ങല്ലൂർ ഹൈസ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ് അദ്ധ്യക്ഷത വഹിക്കും. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിക്കും.
ഗവ. എൽ.പി സ്‌കൂൾ കുന്നുവയൽ, ഗവ. എൽ.പി സ്‌കൂൾ കരുമാല്ലൂർ, ഗവ. എൽ.പി സ്‌കൂൾ നോർത്ത് കടുങ്ങല്ലൂർ, ഗവ. എം.ഐ യു.പി എസ് വെളിയത്തുനാട്, എ.ഐ.എസ് യു.പി സ്‌കൂൾ മാഞ്ഞാലി, ഗവ. എച്ച്.എസ് പടിഞ്ഞാറെ കടുങ്ങല്ലൂർ, സെന്റ് തോമസ് എച്ച്.എസ് അയിരൂർ, ഗവ. എൽ.പി സ്‌കൂൾ പാനായിക്കുളം, ഗവ. എൽ.പി സ്‌കൂൾ നീറിക്കോട്, എസ്.എൻ യു.പി സ്‌കൂൾ തൃക്കാക്കര, ഗവ. എച്ച്.എസ് കൊങ്ങോർപ്പിള്ളി, എഫ്.എം.സി.ടി എച്ച്.എസ് കരുമാല്ലൂർ, കെ.ഇ.എം എച്ച്.എസ് ആലങ്ങാട്, ഗവ. ജെ.ബി.എസ് കുന്നുകര, ഗവ. എൽ.പി സ്‌കൂൾ കോട്ടപ്പുറം, ഗവ. എൽ.പി സ്‌കൂളിൽ ഉളിയന്നൂർ, സെന്റ് ലിറ്റിൽ ട്രീസാസ് യു.പി എസ് തട്ടാംപടി, എസ്.എച്ച്.ജെ യു.പി.എസ് കുറ്റിക്കാട്ടൂര, ജി.എച്ച്.എസ് നോർത്ത് കടുങ്ങല്ലൂർ, എച്ച്.എം.ടി എച്ച്.എസ് കളമശേരി, എൽ.എഫ് എച്ച്.എസ് പാനായിക്കുളം എന്നീ സ്‌കൂളുകൾക്കാണ് സമ്മാനിക്കുന്നത്.