passport
പാെലീസുദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കുമായി റൂറൽ ജില്ലാ പൊലീസും, കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റിയും ആലുവ റീജിയണൽ പാസ്‌പോർട്ട് ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈസി പാസ്‌പോർട്ട് കാമ്പയിൻ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: തിരക്ക് പിടിച്ച പൊലീസ് ജോലിക്കിടയിൽ പാസ്‌പോർട്ട് എടുക്കാൻ കഴിയാതിരുന്നവർക്കും പുതുക്കാൻ കഴിയാതിരുന്ന പാെലീസുദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കുമായി എറണാകുളം റൂറൽ ജില്ലാ പൊലീസും കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റിയും ആലുവ റീജിയണൽ പാസ്‌പോർട്ട് ഓഫീസിന്റെ സഹകരണത്തോടെ ഈസി പാസ്‌പോർട്ട് കാമ്പയിൻ സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. ആലുവ റീജിയണൽ പാസ്‌പോർട്ട് ഓഫീസിലെ ശാലിനി വിജയൻ, തൃപ്പൂണിത്തുറ പാസ്‌പോർട്ട്‌ ഓഫീസിലെ ജീവൻ തമ്പി, കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ് എം.എം. അജിത് കുമാർ, വൈസ് പ്രസിഡന്റ് ടി. ജയശങ്കർ, ജില്ലാ സെക്രട്ടറി എം.വി. സനിൽ, കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ലാ സെക്രട്ടറി ജെ. ഷാജിമോൻ എന്നിവർ സംസാരിച്ചു.