തൃപ്പൂണിത്തുറ: കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനം ജനുവരി 11 മുതൽ 13 വരെ നടക്കും.ഇതോടനുബന്ധിച്ച് കെ.എസ്.കെ ടി. യു തൃപ്പൂണിത്തുറ വെസ്റ്റ് മേഖലാ സംഘാടക സമിതി സംഘടിപ്പിക്കുന്ന ജലോത്സവം ഇന്ന് നവീകരിച്ച അന്ധകാരത്തോട്ടിൽ നടക്കും.ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന ജലോത്സവം ക.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി സി.ബി ദേവദർശനൻ ഉൽഘാടനം ചെയ്യും. സമ്മേളന സംഘാടക സമിതി ചെയർമാൻ സി.എൻ സുന്ദരൻ സമ്മാനദാനം നടത്തും.