sndp
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വനിതസംഘവും ആലുവ ടോണി ഫെർണാണ്ടസ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് യൂണിയൻ പ്രസിഡന്റ് വി സന്തോഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വനിതാസംഘത്തിന്റെയും പഴങ്ങനാട് ശാഖയുടെയും ആലുവ ടോണി ഫെർണാണ്ടസ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാക്യാമ്പ് യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു ഉദ്ഘാടനം ചെയ്തു. യോഗം ബോർഡ് മെമ്പർ വി.ഡി. രാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ടോണി ഫെർണാണ്ടസ് ഹോസ്പിറ്റൽ പി.ആർ.ഒ ജോബി വർഗീസ് നേത്ര സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യോഗം ബോർഡ് മെമ്പർ പി.പി. സനകൻ, കൗൺസിലർ സജീവൻ ഇടച്ചിറ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ലതാ ഗോപാലകൃഷ്ണൻ, ശാഖ പ്രസിഡന്റ് എൻ. ബാലകൃഷ്ണൻ, സെക്രട്ടറി എം.പി. ശശിധരൻ, യൂണിയൻ വനിതാസംഘം സെക്രട്ടറി ബിന്ദു രതീഷ്, കൗൺസിലർമാരായ ഷിബി ബോസ്, സജിത സുഭാഷണൻ എന്നിവർ സംസാരിച്ചു.