കോലഞ്ചേരി: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിന്റെ 56ാം വാർഷികദിനാഘോഷവും അദ്ധ്യാപക രക്ഷാകർത്തൃദിനവും പൂർവ വിദ്യാർത്ഥി അദ്ധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.കെ. അബ്ദുൾ റഹിം ഉദ്ഘാടനം ചെയ്തു.
ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി. ചലച്ചിത്രതാരം ജഗദീഷ് മുഖ്യാതിഥിയായി. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. ജില്ലാപഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി എന്റോവ്‌മെന്റുകളുടെ വിതരണം നടത്തി. വിരമിക്കുന്ന അദ്ധ്യാപിക പി.ജി. സീതാദേവിയെ ആദരിച്ചു. സ്‌കൂൾ മാനേജർ സി.കെ. ഷാജി ബ്ലോക്ക് പഞ്ചായത്തംഗം ലതാ സോമൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷൈനി കുര്യാക്കോസ്, സബൈൻ ഹോസ്പിറ്റൽ എം.ഡി. ഡോ. ശിവദാസൻ, അഡ്വ. എൻ.പി. തങ്കച്ചൻ, എം.ഇ.എസ് സ്‌കൂൾ മൂവാറ്റുപുഴ ചെയർമാൻ സി.കെ. ആരിഫ്, ന്യൂസ് 18 ചാനൽ ഹെഡ് സി.എൻ. പ്രകാശ്, അഡ്വ. ജോഷി ജോസഫ്, അഡ്വ. കെ.ആർ. സുനിൽ കുമാർ, അദ്ധ്യാപിക അനിത കെ. നായർ, പി.ടി.എ പ്റസിഡന്റ് എം.ടി ജോയി, മഞ്ജു രാജു, പ്രിൻസിപ്പാൾ ബിജു കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.