കൊച്ചി: ഇടുക്കി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും മൂന്നാർ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ മൂന്നാർ വിന്റർ കാർണിവലിന്റെ പ്രചരണാർത്ഥം ' 25 വിമെൻ ഓൺ ബുള്ളറ്റ് ' എന്ന പേരിൽ ബുള്ളറ്റ് റാലി സംഘടിപ്പിച്ചു. പതിനെട്ട് ബുള്ളറ്റുകളിലായി 25 പെൺകുട്ടികളാണ് പങ്കെടുത്തത്.

ഡർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച യാത്ര അസിസ്റ്റന്റ് കളക്ടർ എം.എസ്. മാധവികുട്ടി ഫ്‌ളാഗ് ഒഫ് ചെയ്തു. മൂന്നാർ മാരത്തോൺ റേസ് ഡയറക്ടർ വി.സെന്തിൽകുമാർ പങ്കെടുത്തു.

സോണിയ ഗ്രെഷ്യസിന്റെ നേതൃത്വത്തിലുള്ള ബുള്ളറ്റ് റൈഡേഴ്‌സ് കൂട്ടായ്മയിലെ അംഗങ്ങളാണ് കൊച്ചി മൂന്നാർ വിമെൻ ഓൺ ബുള്ളറ്റ് യാത്രയിൽ പങ്കെടുക്കുന്നത്.

മൂന്നാർ ഹൈ ആൾട്ടിറ്റിയൂട് ട്രെയിനിങ് സെന്റർ ഗ്രൗണ്ടിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇവർക്ക് സ്വീകരണവും ഒരുക്കിയിരുന്നു.