കൊച്ചി : കെ.മുരളീധരൻ ഗവർണറുടെ രോമത്തെ തൊടില്ലെന്ന് ബി.ജെ.പി വക്താവ് ബി ഗോപാലകൃഷ്ണൻ. ഗവർണർ രാജ്മോഹൻ ഉണ്ണിത്താനല്ലെന്ന് മുരളീധരൻ ഓർത്താൽ നന്നെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറെ കേരളത്തിലേക്ക് വിട്ടത് ബി.ജെ.പി സർക്കാരാണെങ്കിൽ സംരക്ഷിക്കുവാനും അറിയാം. രാജീവ് ഗാന്ധിയെ വെല്ലുവിളിച്ച ഗവർണറെ പേടിപ്പിക്കാൻ മുരളീധരൻ ശ്രമിക്കേണ്ട.

മുരളീധരൻ വല്ലാതെ പുളച്ചാൽ വടകര വന്നു പോകാൻ പുതിയ കാവൽ സംഘത്തിന്റെ അനുമതി വേണ്ടിവരുമെന്ന കാര്യം ഓർമപ്പെടുത്തുന്നുവെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ഗവർണറോട് പൗരത്വ നിയമസംവാദം നടത്താൻ മുരളീധരൻ തയ്യാറാകണം,മുരളീധരൻ പറയുന്ന സ്ഥലത്ത് സംവാദം നടത്താൻ ബി.ജെ.പി തയ്യാറാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.