മൂവാറ്റുപുഴ: മൂവാറ്റുപുഴ ടി.കെ. രാമകൃഷ്ണൻ സ്മാരക ലെെബ്രറിയുടെ ആഭുമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ ഇന്ന് വെെകിട്ട് 5.30 ന് ലെെബ്രറി അങ്കണത്തിൽ നടക്കുന്ന യോഗത്തിൽ ഭരണ ഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ഡോ. രാജ ഹരിപ്രസാദ് പ്രഭാഷണം നടത്തും. ലെെബ്രറി പ്രസിഡന്റ് കെ.എൻ. ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും.