mannam-ksheera-sangham-
മന്നം ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസ് മന്ദിരം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : മന്നം ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസ് മന്ദിരം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംഘത്തിലെ മികച്ച ഉപഭോക്താക്കൾക്ക് മിൽമ ചെയർമാൻ ജോൺ തെരുവത്ത് ഉപഹാരങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്ത, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോസ് ജേക്കബ്, അസി ഡയറക്ടർ എം.എം. അബ്ദുൾ കരീം, ബി.എം. ഗോപാലകൃഷ്ണൻ, സലാം നൊച്ചിലകത്ത്, പി. രമ്യ തുടങ്ങിയവർ സംസാരിച്ചു.