പിറവം: നൂറ്റാണ്ടുകളുടെ പഴക്കമുള്ള മുളക്കുളം പാലച്ചുവട് തിരുവീശംകുളം മഹാദേവക്ഷത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന് അഭൂത പൂർവ തിരക്ക്. ഇന്നലെ നടന്ന രുഗ്മിണി സ്വയം വരം ഘോഷയാത്രയിൽ പെൺകുട്ടികളടക്കം നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. യജ്ഞം ഇന്ന് സമാപിക്കും. നാളെ മുതൽ തിരുവുത്സവത്തിന് തുടക്കമാകും. ഇന്ന് രാവിലെ 10 ന് വിഷ്ണുപൂജ തുടർന്ന് നെയ്യ് വിളക്ക് പൂജ , 12.30 ന് അവഭൃതസ്നാനഘോഷ യാത്ര, ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട് , 6.30 ന് ദീപാരാധന , 7 .30 ന് ഭജൻസ്. ചൊവ്വാഴ്ച രാവിലെ 6.45 ന് മഹാമൃത്യഞ്ജയഹോമം, വെെകീട്ട് 6 ന് കാഴ്ചശ്രീബലി , രാത്രി 7.45 ന് ശാസ്ത്രീയ സംഗീതം , 8 ന് ചാക്യാർകൂത്ത്, 9 ന് കുമാരി അഞ്ജന അനീഷിന്റെ മോഹിനിയാട്ടം, ബുധൻ രാവിലെ 8 ന് പന്തീരടി പൂജ , വെെകീട്ട് 6 ന് കാഴ്ചശ്രീബലി , 6.40 ന് നിറമാല, കളഭചാർത്ത്, 6.50ന് ശിവസഹസ്രനാമാർച്ചന , രാത്രി 7.45 ന് തിരുവനന്തപുരം വെെഗ അവതരിപ്പിക്കുന്ന നാടകം - അഗ്നിമുദ്ര,
തിരുവുത്സവ സമാപന ദിവസമായ ജനുവരി 9 ന് രാവിലെ 11 ന് പ്രഭാഷണം , ഉച്ചയ്ക്ക് മഹാ തിരുവാതിര ഊട്ട് ,വെെകീട്ട് 5 ന് ചെണ്ടമേളം, 6.30 ന് ദീപാരാധന, ദീപക്കാഴ്ച , 6.45 ന് ക്ഷേത്രമെെതാനിയിൽ നിന്നും ചെണ്ടമേളം, പൂക്കാവടി, മയിലാട്ടം, പമ്പമേളം , കരകാട്ടം തുടങ്ങിയവയുടെ അകമ്പടിയോടെ താലപ്പൊലിഘോഷയാത്ര ആരംഭിക്കും. രാത്രി 10.30 ന് താലപ്പൊലി സമർപ്പണം. 12 ന് അത്താഴപൂജ.തിരുവുത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ പി.എൻ. മോഹൻദാസ്, സെക്രട്ടറി ടി.ഷാജി എന്നിവർ അറിയിച്ചു.