പറവൂർ : ദേശീയ പൗരത്വ നിയമത്തിനെതിരെ കോൺഗ്രസ് നടത്തുന്ന രാജ്യവ്യാപക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പറവൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. കെ.പി. ധനപാലൻ, വത്സല പ്രസന്നകുമാർ, എം.ടി. ജയൻ, പി.ആർ. സൈജൻ, ഡി. രാജ്കുമാർ, അനുവട്ടത്തറ തുടങ്ങിയവർ സംസാരിച്ചു. പത്തിന് ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ നടക്കുന്ന ലോംഗ് മാർച്ചിൽ പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തിരുമാനിച്ചു.