പെരുമ്പാവൂർ: സാൻജോ ആശുപത്രിയിൽ ജനറൽ സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ തൈറോയ്ഡ് ക്യാമ്പ് 11 ന് (ശനി) രാവിലെ ഒൻമ്പത് മുതൽ ഒന്ന് വരെ ആശുപത്രി ഒ.പി.ഡി യിൽ നടത്തും.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടറുടെ കൺസൾട്ടേഷൻ, ഹോർമോൺ ടെസ്റ്റ്, അൾട്രാസൗണ്ട് സ്‌കാനിംഗ്, ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി പരിശോധനകൾ സൗജന്യമാണ്. ശസ്ത്രക്രിയക്ക് പ്രത്യേക പാക്കേജ് ഉണ്ടായിരിക്കും. ജനറൽ, പീഡിയാട്രിക് ആൻഡ് ലാപറോസ്‌കോപിക് സർജൻ ഡോ. എസ് സലിൽകുമാർ ക്യാമ്പിന് നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ക്യാമ്പിൽ പ്രവേശനം.വിവരങ്ങൾക്ക് 0484 2597373, 9400317695.