പെരുമ്പാവൂർ: ഇന്ത്യൻ ഭരണഘടനയ്ക്ക് ഭീഷണി ഉയർത്തി രാജ്യത്തെ മതപരമായി വേർതിരിക്കുന്ന പൗരത്വ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ സന്ദേശയാത്ര സംഘടിപ്പിച്ചു. ഭരണഘടനയുടെ കൂറ്റൻ മാതൃകയും ദീപങ്ങളുമേന്തി അധ്യാപകർ റാലി നടത്തി. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി.വി പീറ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ ഷൈൻ, അജി നാരായണൻ, കെ.എസ് മാധുരിദേവി, കെ.വി ബെന്നി, എം.എ വേണു എന്നിവർ പ്രസംഗിച്ചു.