പറവൂർ: കൈതാരം റെഡ്സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റി പുതുവത്സരാഘോഷവും പ്രതിഭകളെ ആദരിക്കലും ഇന്ന് നടക്കും. വൈകിട്ട് അഞ്ചിന് കാട്ടിക്കുളം മൈതാനിയിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഇരുപതോളം പ്രതിഭകളെ ആദരിക്കും. സച്ചിൻ സ്കൂൾ ഒഫ് മ്യൂസിക്സിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളുമുണ്ടാകും.