കാലടി: കേന്ദ്ര സർക്കാരിന്റെ കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കാലടി ടൗൺ ഓപ്പൺ എയർ സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ സി.കെ. സലിംകുമാർ, കെ.എ. ചാക്കോച്ചൻ, അഡ്വ. കെ. തുളസി, എം ടി വർഗീസ്, കെ.കെ.പ്രഭ തുടങ്ങിയവർ പങ്കെടുത്തു.