പെരുമ്പാവൂർ: എം.ജെ.എസ്.എസ്.എ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കീഴില്ലം ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചക്ക് രണ്ടിന് പൗലോസ് മാർ അത്താനാസിയോസ് വലിയ തിരുമേനിയുടെ ഛായചിത്ര ഘോഷയാത്ര നോർത്ത് പുല്ലുവഴി എം.ജി.എം സൺഡേ സ്‌ക്കൂളിൽ നിന്നും ആരംഭിക്കും. വൈകിട്ട് 6.15 ന് ശതാബ്ദി ആഘോഷ സമ്മേളനം രായമംഗലം മോർ അത്താനാസിയോസ് നഗറിൽ ഫാ. ഷാജൻ വി. എബ്രഹാം വടാശ്ശേരിയുടെ അദ്ധ്യക്ഷതയിൽ അഭിവന്ദ്യ മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ 75 വയസ് പൂർത്തിയായ അദ്ധ്യാപകരെ ആദരിക്കും.