ആലുവ: കീഴ്മാട് ഗവ യു.പി സ്‌കൂളിൽ സർഗ വിദ്യാലയം ആലുവ സബ് ജില്ലാതല ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രനടൻ സാജൻ പള്ളുരുത്തി, അഭിലാഷ് അശോകൻ, ജോസ് തെരേസ് ജേക്കബ്, ജോർജ് ബാസ്റ്റിൻ, കെ.കെ. ഉഷാകുമാരി, പ്രീതാ റെജികുമാർ, എം. മീതിയൻപിള്ള, ബീന ബാബു, പി.എ. ഷാജി, പി. ബിന്ദു, എസ്. സുനിൽകുമാർ, രമേശ് കാവലൻ, കുഞ്ഞുമുഹമ്മദ് സെയ്താലി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ചവിട്ടുനാടകം ശില്പശാലയും നടന്നു. ജില്ലയിലെ മികവിന്റെ സ്‌കൂളായി എസ്.സി.ഇ.ആർ.ടി കീഴ്മാട് ഗവ യു.പി സ്‌കൂളിനെ തിരഞ്ഞെടുത്തു.