കോലഞ്ചേരി: കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്റവത്കരണ പദ്ധതിയിൽ കാട് വെട്ട് യന്ത്റം മുതൽ കൊയ്ത്ത് മെതിയന്ത്റം വരെയുളള ചെറുതും വലുതുമായ കാർഷിക യന്ത്രങ്ങൾക്കും ഉപകരണങ്ങളും 40 മുതൽ 80 ശതമാനം സബ്‌സിഡിയോടെ ലഭിക്കുന്നതിന് അവസരം. കർഷകർ, കർഷക ഗ്രൂപ്പുകൾ, സംരംഭകർ എന്നിവർക്ക് ഇതിനായി അപേക്ഷിക്കാം. രജിസ്‌ട്രേഷൻ, യന്ത്റങ്ങൾക്ക് അപേക്ഷിക്കൽ, അപേക്ഷയുടെ നിജസ്ഥിതി അറിയൽ, സബ്‌സിഡി ലഭ്യത എന്നിങ്ങനെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും ഓൺലൈൻ സംവിധാനത്തിലൂടെ സാധ്യമാകും.
പദ്ധതിയിൽ രജിസ്​റ്റർ ചെയ്തിരിക്കുന്ന നിർമ്മാതാക്കളിൽ നിന്നും വിതരണക്കാരിൽ നിന്നും താത്പര്യമുളള യന്ത്റം വിലപേശി വാങ്ങുന്നതിനും പദ്ധതി അവസരം ഒരുക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങൾക്കും സഹായങ്ങൾക്കും കൃഷി ഓഫീസുകളിലോ കാക്കനാടുളള കൃഷി അസിസ്​റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറിംഗ് ഓഫീസിലോ ബന്ധപ്പെടാം. വിവരങ്ങൾക്ക് 9496154892, 8139087034, 9446024513, 04842422974.