നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ രണ്ട് കേസുകളിലായി 40 ലക്ഷം രൂപ വിലവരുന്ന 1.229 കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം തേഞ്ഞിപ്പാലം ദേവദിയൽ കുളങ്ങരക്കാട്ടിൽ മുഹമ്മദ് അനസ് മനക്കടവനിൽ നിന്നും 25 ലക്ഷം രൂപ വിലവരുന്ന 800 ഗ്രാമും കോഴിക്കോട് സ്വദേശി മുബാഷിറിൽ നിന്നും 430 ഗ്രാമുമാണ് ലഭിച്ചത്.

അനസ് തേപ്പ് പെട്ടിയിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. കാപ്‌സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് മുബഷീർ സ്വർണം കടത്താൻ ശ്രമിച്ചത്.