ആലുവ: കാസർകോട് മുതൽ തിരുവനന്തപുരം വരെ ജനുവരി 26ന് സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ ശൃംഖല വിജയിപ്പിക്കാൻ ആലുവ മണ്ഡലം യോഗം തീരുമാനിച്ചു. 20ന് വൈകിട്ട് മൂന്നിന് ആലുവയിലെത്തുന്ന ജില്ല ജാഥയ്ക്ക് മാർക്കറ്റിനു മുമ്പിൽ സ്വീകരണം നൽകും.യോഗത്തിൽ കൺവീനർ കെ.എം. കുഞ്ഞുമോൻ അദ്ധ്യക്ഷനായിരുന്നു. വിവിധ കക്ഷി നേതാക്കളായ വി.എം. ശശി, എ.പി. ഉദയകുമാർ, എ. ഷംസുദ്ദീൻ, ശിവരാജ് കോമ്പാറ, ടി.എം. മുഹമ്മദാലി, എം.എ. ടോമി, എം.കെ. സുരേഷ്, കെ.എം.എ. ജലീൽ, കെ.കെ. രവി, എന്നിവർ പ്രസംഗിച്ചു.