അങ്കമാലി : നഗരസഭ വികസനോത്സവ് 2020ന്റെ ഭാഗമായി സംഘടിപ്പിച്ച തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മസേന, എസ്.സി, എസ്.ടി. വാർഷിക പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ. പി.ജെ. ജോയി മുഖ്യാതിഥിയായി. ജി.സി.ഡി.എ ചെയർമാൻ അഡ്വ. വി. സലിം ഗുണഭോക്താക്കൾക്കുള്ള കട്ടിലുകളുടെ വിതരണവും എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചറിന്റെ വിതരണവും ഉദ്ഘാടനം ചെയ്തു. അങ്കമാലി നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി, വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ, യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ റീത്ത പോൾ, നഗരസഭ സെക്രട്ടറി ബീന എസ്. കുമാർ, സി.ഡി.എസ്. ചെയർപേഴ്‌സൺ ഗ്രേസി ദേവസി എസ്.സി.എസ്.ടി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ കെ.ആർ. സുബ്രൻ എന്നിവർ സംസാരിച്ചു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ലില്ലി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.