തെക്കൻ പറവൂർ: അരേശ്ശേരിൽ ധർമ്മദൈവ ദേവീക്ഷേത്രത്തിൽ സർവ്വദൈവങ്ങൾക്ക് കളമെഴുത്തും പാട്ടും ഇന്ന് നടക്കും. രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. 8ന് ഭാഗവത പാരായണം, 11ന് പ്രസാദഊട്ട് എന്നിവ നടക്കും. വൈകിട്ട് 6ന് ഭജനയും രാത്രി 8ന് താലംവരവും 9ന് ശാസ്താംപാട്ടും തുടർന്ന് ഷാബി ഷൺമുഖന്റെ നേതൃത്വത്തിൽ കളമെഴുത്തും പാട്ടും നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് ബ്രഹ്മശ്രീ ആമേട മംഗലത്ത് മനയിൽ ശ്രീധരൻ നമ്പൂതിരിപ്പാടും ക്ഷേത്രം മേൽശാന്തി ടി.എൻ രാധാകൃഷ്ണനും നേതൃത്വം നൽകും.