കൊച്ചി: ഉദയംപേരൂർ ശ്രീ ഏകാദശ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 10ന് ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 6.30 മതൽ ഭഗവതപാരായണം നടക്കും. 11ന് ഉത്സവബലി ദർശനം നടക്കും. വൈകിട്ട് 7ന് കലാസന്ധ്യ തുടർന്ന് അത്തഴം ഊട്ട്, രാത്രി 9ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും. നാളെ വൈകിട്ട് ലക്ഷദീപം.
7ന് നിഴൽനാടകം- തോൽപാവക്കൂത്ത് നടക്കും. ചൊവ്വാഴ്ച രാവിലെ 11ന് ഉത്സവബലി ദർശനം, വൈകിട്ട് 7ന് നൃത്തം. എട്ടാംദിനം ബുധനാഴ്ച രാവിലെ 7ന് രുദ്രം, ചമകം തുടർന്ന് രുദ്രാഭിഷേകം.
11ന് മഹാ അന്നദാനം, ഭക്തി ഗാനസുധ . വൈകിട്ട് 7ന് ശ്രീ പാർവ്വതി ദേവിയ്ക്ക് പൂമൂടൽ, 8ന് കുറത്തിയാട്ടം.
വ്യാഴാഴ്ച രാവിലെ 9ന് പഞ്ചാരിമേളം, വൈകിട്ട് 5.30ന് ആൽത്തറമേളം, രാത്രി 8.30ന് അഷ്ടപദി, 9ന് വലിയ വിളക്ക് , വലിയ കാണിക്ക, പള്ളിവേട്ട.
ഉത്സവത്തിന്റെ അവസാന നാളിൽ രാവിലെ 9ന് സർവ്വൈശ്വര്യപൂജ, വൈകിട്ട് 3.30ന് കൊടിയിറക്കൽ, ആറാട്ടിനെഴുന്നള്ളിപ്പ്. വൈകിട്ട് 6.30ന് ആറാട്ട്, കൂട്ടിപൂജ, രാത്രി 8.30ന് ശങ്കരനാരായണ വിളക്ക്. രാത്രി 7ന് ബാലെ, രാത്രി 10ന് ആറാട്ടുവരവ്.