ldf
എൽ.ഡി.എഫ് മനുഷ്യച്ചങ്ങലയുടെ സംഘാടക സമിതി രൂപീകരണ യോഗം മൂവാറ്റുപുഴയിൽ എം.ആർ പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു . ടി.എം. ഹാരീസ്, എം.എ. സഹീർ, എൻ. അരുൺ, കെ.പി. രാമചന്ദ്രൻ എന്നിവർ സമീപം

മൂവാറ്റുപുഴ: ഭരണഘടനയെ സംരക്ഷിക്കുക പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി എൽ.ഡി.എഫ് റിപബ്ലിക് ദിനത്തിൽ നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പ്രചാരണാർത്ഥം 17 ന് മുവാറ്റുപുഴയിൽ നിന്ന് തുടങ്ങുന്ന എൽ.ഡി.എഫ് ജില്ലാ ജാഥകൾ വിജയിപ്പിയ്ക്കുന്നതിനുമായി മുവാറ്റുപുഴയിൽ സംഘാടക സമിതി രൂപീകരിച്ചു.

സി.പി.എം ഏരിയാ സെക്രട്ടറി എം.ആർ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കൺവീനർ എൻ അരുൺ അദ്ധ്യക്ഷത വഹിച്ചു . സി.പി.ഐ മണ്ഡലം സെകട്ടറി ടി.എം ഹാരീസ് സംസാരിച്ചു. 251 അംഗ ജനറൽ കമ്മിറ്റിയേയും 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഭാരവാഹികളായി എൻ.അരുൺ (ചെയർമാൻ) എം.ആർ പ്രഭാകരൻ (സെക്രട്ടറി) ജോളി ജോർജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.