religion
മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പളളി ജൂബിലി സമാപനാഘോഷത്തോട് അനുബന്ധിച്ചു നടന്ന സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ജ്ഞാനം ദൈവത്തിന്റെ ദാനമാണെന്നും ജ്ഞാനത്തെ ദൈവത്തിന്റെ സ്ഥാനത്തുകണ്ട് ആദരിക്കുമ്പോൾ വിവേകം ലഭിക്കുമെന്നും സീറോ മലബാർ സഭ മേജർ ആച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പളളി ജൂബിലി സമാപനാഘോഷങ്ങളോടനുബന്ധിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരിയായ ധ്യാനമുണ്ടെങ്കിൽ അതിൽ നിന്നും വിവേകമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ ജൂബിലി സന്ദേശം നൽകി. മൂവാറ്റുപുഴരൂപതാ മുൻ അദ്ധ്യക്ഷൻ ഏബ്രഹാം മാർ യൂലിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഡീൻ കുര്യാക്കോസ് എംപി, എൽദോ ഏബ്രഹാം എംഎൽഎ, മുൻ എംപി ഫ്രാൻസിസ് ജോർജ്, മുൻ എം.എൽ.എ ജോണി നെല്ലൂർ, നഗരസാഭാദ്ധ്യക്ഷ ഉഷ ശശിധരൻ, ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി പ്രഫ.റവ. ഡോ. പയസ് മലേക്കണ്ടത്തിൽ, മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോവിയറ്റ് തുടങ്ങിയവർ പ്രസംഗിച്ചു. ഒന്നിന് ആരംഭിച്ച വിശുദ്ധ പൂജാരാജാക്കന്മാരുടെ തിരുനാൾ നാളെ സമാപിക്കും. ഇന്നലെ വെെകിട്ട് ആറിന് ആഘോഷമായ പ്രദക്ഷിണം. രാത്രി 7.30ന് സമാപന പ്രാർഥന. ഇന്ന് രാവിലെ ആറിനും, ഏഴിനും, 10നും വിശുദ്ധ കുർബാന, വൈകിട്ട് നാലിന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന - ഫാ. വിപിൻ കുരിശുതറ സി.എം.ഐ, പ്രസംഗം - റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനി, ആറിന് ആഘോഷമായ പ്രദക്ഷിണം (കാവുംപടി - കച്ചേരിത്താഴം വഴി), രാത്രി എട്ടിന് സമാപന പ്രാർത്ഥന, 8.15ന് മാജിക് ഷോ - ഇല്യൂഷൻ വിസ്മയ എന്നിവ നടക്കും.


.